Latest NewsNewsInternational

കൊറോണാ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വേണം, പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും കിം ജോങ് ഉന്‍

പ്യോംഗ്‌യാങ് : ലോക വ്യാപകമായി കൊറോണ വൈറസ്(കോവിഡ് -19) പടരുന്നതിനിടെ മുന്നറിയുപ്പുമായി നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍. പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് കിം ജോംഗ് ഉനിന്റെ മുന്നറിയിപ്പ്. കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട കിം ജോംഗ് ഉന്‍,  രാജ്യത്തെ പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രത്തോട് സ്‌ക്രീനിംഗും, പരിശോധനകളും കൂടുതല്‍ ശക്തമാക്കാൻ ഭരണപക്ഷ പാര്‍ട്ടി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും പ്യോംഗ്‌യാംഗിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

Also read : കൊറോണാ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ വേണം, പകര്‍ച്ചവ്യാധി രാജ്യത്തേക്ക് പടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും കിം ജോങ് ഉന്‍

അതിര്‍ത്തി കടന്ന് നോര്‍ത്ത് കൊറിയയിലേക്ക് വൈറസ് എത്തിച്ചേര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന്  വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. പ്രതിരോധ കേന്ദ്രം ആവശ്യപ്പെടുന്ന ക്വാറന്റൈന്‍ ഏത് വിധേനയും അനുസരിക്കണമെന്നും കബളിപ്പിക്കുന്ന വൈറസിന് എതിരെ ശക്തമായ പ്രതിരോധം വേണമെന്നും കിം ആവശ്യപ്പെട്ടു. അതേസമയം ഇതിനകം തന്നെ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ വധിച്ചതായി റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

നോര്‍ത്ത കൊറിയയില്‍ ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. പുറമെ നിന്നുള്ള പ്രവേശനം പൂര്‍ണ്ണമായി തടഞ്ഞു കൊണ്ടാണ് നോര്‍ത്ത് കൊറിയ പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. മെഡിക്കല്‍ ശേഖരം ലഭ്യമല്ലാത്തതും, മോശമായ ആരോഗ്യ മേഖലയുമുള്ള ഈ രാജ്യത്ത് പകര്‍ച്ചവ്യാധി എത്തിയാല്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടാണ്. സൗത്ത് കൊറിയയില്‍ ഇതുവരെ 13 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച പുതിയ 594 കൊറോണാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 2931 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button