കല്‍പ്പറ്റ: പോക്‌സോ കേസ് പ്രതിക്ക് ജില്ല പോക്‌സോ കോടതി 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. 2014ല്‍ മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാലികയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. വാകേരി മടൂര്‍കുന്ന് ചിറക്കപ്പറമ്പത്ത് വിജയനെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 20 വര്‍ഷം ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
Post Your Comments