KeralaLatest NewsNews

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അന്യായമായി തടങ്കലില്‍ വെച്ചു എന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വീടുവിട്ടിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അന്യായമായി തടങ്കലില്‍ വെച്ചു എന്ന പരാതിയില്‍ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടി ശാരിക പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വിദ്യാര്‍ത്ഥി അമ്മയോട് പിണങ്ങി വീടു വിട്ടിറങ്ങിയത്. പകല്‍ മുഴുവന്‍ നഗരത്തില്‍ കറങ്ങിയശേഷം രാത്രിയില്‍ പരിചയകാരനായ മദ്രസ അധ്യാപകന്‍ താമസിക്കുന്ന കോഴിക്കോട് നഗരത്തിലെ മുസ്ലീം പള്ളിയില്‍ അഭയം തേടുകയായിരുന്നു. ഇവിടെ വെച്ച് മാതാപിതാക്കളെ വിവരമറിയിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും അധ്യാപകന്‍ നിക്ഷേധിച്ചുവെന്നും കുടിക്കാന്‍ വെള്ളം നല്‍കി ബോധം കെടുത്തിയെന്നും കുട്ടി പരാതിയില്‍ പറയുന്നു.

അടുത്ത ദിവസം അധ്യപകന്‍ പുറത്തുപോയ സമയത്ത് വിദ്യാര്‍ത്ഥി ഇയാളുടെ ഫോണില്‍ നിന്നും മാതാപിതാക്കളെ വിളിച്ചാണ് വിവരമറിയക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കളെത്തി കുട്ടിയെ രക്ഷിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ മദ്രസ അധ്യാപകനായ സുലൈമാനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ കുട്ടിയെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. ശാരിരീക പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയുടെ മെഡിക്കല്‍ പരിശോധനകള്‍ നടത്തി. രക്ഷസാമ്പിളുകളും പരിശോധനക്കയച്ചിട്ടുമുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button