ബെയ്ജിങ്: ആശങ്ക വിതച്ച് കൊറോണ പടര്‍ന്നു പിടിച്ചിരിക്കുന്നത് 57 രാജ്യങ്ങളില്‍ , കൊറോണവൈറസ് (കോവിഡ്-19) ലോകത്താകമാനം ബാധിച്ചത് 83,896 പേര്‍ക്കാണെന്ന് സ്ഥിരീകരിച്ചു. 2867 പേര്‍ മരിച്ചു. ഇതില്‍ 2788 മരണവും പ്രഭവസ്ഥാനമായ ചൈനയിലാണ്. 44 പേരാണ് ചൈനയില്‍ കഴിഞ്ഞദിവസം മരിച്ചത്. ആകെ 78,832 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 36,839 പേര്‍ അസുഖംമാറി ആശുപത്രിവിട്ടു. 8091 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു.
Read Also : ഇറാനിലെയും ജീവനുകള്‍ കവര്‍ന്ന് കൊറോണ; ഇരുന്നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍
ഡിസംബറില്‍ വൈറസ്ബാധ റിപ്പോര്‍ട്ടുചെയ്തയുടന്‍ പ്രതിരോധനടപടികള്‍ ശക്തമാക്കാത്തതാണ് ചൈനയില്‍ സ്ഥിതി ഇത്രയും മോശമാക്കിയതെന്ന് വീണ്ടും ആരോപണമുയരുന്നു. ആരോഗ്യവിദഗ്ധരും ജനങ്ങളുമാണ് അധികൃതരുടെ മെല്ലെപ്പോക്കിനെതിരേ പ്രതിഷേധിക്കുന്നത്. വൈറസ് ബാധ ആരംഭത്തില്‍ മൂടിവെക്കാന്‍ അധികൃതര്‍ ശ്രമിച്ചതായാണ് ആരോപണം.
വൈറസ് സബ്‌സഹാറ ആഫ്രിക്കന്‍ മേഖലയിലേക്കും എത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നൈജീരിയയിലാണ് പുതുതായി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച മെക്‌സിക്കോവിലും വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തു.
അതേസമയം, ഇറാനില്‍ 388 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 34 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. മധ്യേഷ്യയില്‍ വിവിധരാജ്യങ്ങളിലായി ആകെ 500 പേര്‍ക്കാണ് വൈറസ് ബാധ. ചൈനയ്ക്കുപുറത്ത് കൂടുതല്‍ ഇറാനിലാണ്. ഇതേത്തുടര്‍ന്ന് അധികൃതര്‍ വെള്ളിയാഴ്ച പ്രാര്‍ഥന നിരോധിച്ചു. അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്
Post Your Comments