ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ ഇനി പാക്കിസ്ഥാൻ നൂറുവട്ടം ആലോചിക്കണമെന്നും ബാലാകോട്ട് ആക്രമണം പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശമാണെന്നും കേന്ദ്ര പ്രധിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ, യുദ്ധത്തിൽ വ്യോമാക്രമണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബാലാകോട്ട് വ്യോമാക്രമണം വെറുമൊരു സൈനികനടപടി മാത്രമല്ല. കഴിഞ്ഞവർഷം ബാലാകോട്ട് നടന്ന ആക്രമണം അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദത്തിനെതിരെ ഇന്ത്യൻ സർക്കാർ നൽകിയ ശക്തമായ ഒരു സന്ദേശം കൂടിയാണ്. രാജ്നാഥ് സിംഗ് വ്യക്തമാക്കി.
കളത്തിന് പുറത്തിറങ്ങി ഇന്ത്യ കളിച്ച കളി, ഇനിയൊരു ഭീകരാക്രമണത്തിന് മുതിരുമ്പോൾ നൂറുവട്ടം ചിന്തിക്കാൻ പാകിസ്ഥാന് പ്രേരകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ചെറുക്കാൻ മുഖ്യധാരാ രാഷ്ട്രങ്ങളെല്ലാം തന്നെ ഇന്ത്യയോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Post Your Comments