ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസിൽ സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിന് കുരുക്ക് മുറുകുന്നു. കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി കെജ്രിവാൾ സർക്കാർ പിന്‍വലിക്കില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
ഡല്‍ഹി നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചതിന് ശേഷമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയതെന്നും എഎപി ദേശീയ വക്താവും എംഎല്‍എയുമായ രാഘവ് ചദ്ദ വ്യക്തമാക്കി. എഎപിയുടെ നയവും നിലപാടും അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷം ആരുടെയും വിചാരണ നടപടിക്ക് അനുമതി നല്‍കുന്നത് തടഞ്ഞിട്ടില്ലെന്നും രാഘവ് ചദ്ദ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അരവിന്ദ് കെജ്രിവാൾ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യു കാമ്ബസില്‍ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന 40 വീഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിരുന്നു.
Post Your Comments