കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിടുതൽ ഹർജിയിൽ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതിഭാഗത്തിന്‍റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 ന് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ബിഷപ്പ് സ്ഥാനത്ത് നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്തു വന്നു. ഇതിന് സഭാ നേതൃത്വം തയ്യാറാകാത്തത് കൊണ്ടാണ് പലരും പരാതി നല്‍കാത്തതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ALSO READ: കയ്യാങ്കളിയോളമെത്തുന്ന ടാസ്ക്കുകൾ; ബിഗ് ബോസ് ഹൗസിൽ വലിയ കളി കളിക്കാൻ ഫുക്രു ക്യാപറ്റൻ സ്ഥാനത്തേക്ക്
14ആം പ്രതിയുടെ സാക്ഷിമൊഴി പുറത്ത് വന്നതോടെയാണ് കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെന്ന കാര്യം സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകള്‍ തുറന്ന് പറഞ്ഞത്. സഭാ നേതൃത്വം പിന്തുണ നല്‍കുന്നില്ലെന്നും ഫ്രാങ്കോയെ പേടിച്ചാണ് പലരും മൊഴി നല്‍കാത്തതെന്നുമാണ് ഇവര്‍ പറയുന്നത്. ഫ്രാങ്കോയ്ക്ക് എതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്നും കൂടുതല്‍ പേര്‍ ഉടന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും പറഞ്ഞു.
Post Your Comments