കൊച്ചി: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഏറ്റെടുത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തറവാട്ടുമുതലാണ് കുട്ടനാടെന്ന മട്ടിലാണ് ചില പാര്‍ട്ടികള്‍ പറയുന്നത്. ഒരു കമ്മിറ്റി പോലുമില്ലാത്ത മാണി ഗ്രൂപ്പ് സീറ്റ് ചോദിക്കുന്നു. 13 പഞ്ചായത്തുകളില്‍ 2 അംഗങ്ങള്‍ മാത്രമുള്ള പി.ജെ. ജോസഫും അവകാശവാദമുന്നയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാൾ പിടിയിൽ
പണമുണ്ടാക്കാന്‍ ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കരുത്. ദേശീയ പാര്‍ട്ടികളുടെ വോട്ട് വാങ്ങിയാണ് അവര്‍ ജയിക്കുന്നത്. കുട്ടനാട്ടെ വോട്ടര്‍മാരില്‍ 70 ശതമാനം ഹിന്ദുക്കളാണ്. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇത് സാമൂഹ്യനീതിയല്ല. ഒരു വിഭാഗത്തിന്റെ കുത്തക സീറ്റായി കുട്ടനാടിനെ മാറ്റുന്നത് ഉചിതമല്ലെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.
Post Your Comments