Latest NewsIndiaNews

ഇസ്ലാം മതവിശ്വാസിയുടെ മകളുടെ വിവാഹക്ഷണക്കത്തിൽ കൃഷ്ണനും രാധയും ഗണപതിയും; അനുകൂലമായി പ്രതികരിച്ച് സുഹൃത്തുക്കളും

ലക്നൗ: മതസൗഹാർദ്ദം പ്രചരിപ്പിക്കാൻ വ്യത്യസ്ത മാർഗം തേടി ഒരാൾ. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ മുഹമ്മദ് ശറാഫത്ത് ആണ് മതസൗഹാർദ്ദം വളർത്താൻ തന്റെ മകളുടെ വിവാഹക്ഷണക്കത്ത് വ്യത്യസ്‌തമായ രീതിയിൽ അച്ചടിച്ചിരിക്കുന്നത്. മാർച്ച് 4നാണ് ഇയാളുടെ മകൾ അസ്മ ഖത്തൂന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്തിൽ പിറയ്ക്കും നക്ഷത്രത്തിനുമൊപ്പം കൃഷ്ണനും രാധയും, ഗണപതിയുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

Read also: ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് സോഷ്യൽ മീഡിയയിൽ ആഘോഷം നടത്തുന്നു; ഇടത് ജിഹാദികൾ നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ

ഹിന്ദു-മുസ്ലീം ഐക്യം പ്രകടിപ്പിക്കാനുള്ള മികച്ച വഴിയാണ് ഇതെന്നാണ് ശറാഫത്ത് പറയുന്നത്. നാടെങ്ങും വർഗീയ വിദ്വേഷം പ്രചരിക്കുന്ന ഇപ്പോഴത്തെ അവസരത്തിൽ മത ഐക്യം പ്രകടിപ്പിക്കാൻ മികച്ച ആശയമാണിത്. സുഹൃത്തുക്കളും ഇതിനോട് അനുകൂലമായി പ്രതികരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button