
ചെന്നൈ•ഹിന്ദു ദൈവത്തെ അവഹേളിച്ചെന്ന പരാതിയില്‍ പ്രശസ്ത സംവിധായകന്‍ ഭാരതിരാജയ്ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈ വടപളനി പോലീസാണ് കേസെടുത്തത്.
കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംവിധായകന്‍ ഹിന്ദു ദൈവമായ വിനായകനെ അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് പരാതി. ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം. ചടങ്ങിനിടെ വിനായകന്‍ തമിഴ്‌നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ട ദൈവമാണ്. തമിഴരുടെ യഥാര്‍ത്ഥ ദൈവമല്ലെന്ന് ഭാരതി രാജ പറഞ്ഞിരുന്നു.
ഭരതിരാജയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു മക്കള്‍ മുന്നണി കോടതിയില്‍ സമീപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഭാരതിരാജ ദൈവങ്ങളെ അവഹേളിച്ചിട്ടുണ്ടെന്നുറപ്പുണ്ടെങ്കില്‍ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments