തിരുവനന്തപുരം: കേരളത്തില്‍ ആരോഗ്യ, വനിത വികസന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കെ.കെ. ശൈലജയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ മികച്ച മന്ത്രിമാരില്‍ ഒരാളാണ് കെ.കെ. ശൈലജ. ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമതയോടെയും അര്‍പ്പണമനോഭാവത്തോടുമാണ് നിര്‍വഹിക്കുന്നത്. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ പോഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read also: ഇടുക്കി അണക്കെട്ടിന്റെ പരിസരത്ത് പ്രകമ്പനം
പോഷകക്കുറവ് പരിഹാര നടപടികള്‍ വനിതകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാകണമെന്നും മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇതുവഴി കഴിയുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments