മംഗളൂരു• വാർഡ് 46 – കന്റോൺമെന്റിലെ ബി.ജെ.പി കോർപ്പറേറ്ററായ ദിവകരയെ മംഗളൂരുവിന്റെ 21 മത്തെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
കർണാടക നഗരവികസന വകുപ്പ് വെള്ളിയാഴ്ച മംഗളൂരു സിറ്റി കോർപ്പറേഷന്റെ (എംസിസി) കൗൺസിൽ ഹാളിലാണ് മേയർ വോട്ടെടുപ്പ് നടത്തിയത്.
അതേസമയം, ബി.ജെ.പിയിൽ നിന്നുള്ള കുലായ് വാർഡ് 9 ലെ കോർപ്പറേറ്ററായ ജനകി വേദാവതിയെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ കേശവയായിരുന്നു മേയര്‍ സ്ഥാനത്തേക്കുള്ള എതിരാളി. തെരഞ്ഞെടുക്കപ്പെട്ട ദിവകര 46 വോട്ടുകൾ നേടി. കേശവയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.
നവംബർ 12 ന് നടന്ന 60 അംഗ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ 44 വാർഡുകളിൽ ബി.ജെ.പി വിജയിച്ചിരുന്നു. ഭരണകക്ഷിയായ കോൺഗ്രസ് 14 വാർഡുകളിലേക്ക് ഒതുങ്ങി. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രണ്ട് സീറ്റുകൾ നേടിയിരുന്നു.
Post Your Comments