കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് ദുബായ് വേദിയാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ഉറപ്പായി. പാക്കിസ്ഥാന്‍ വേദിയാവാനിരുന്ന ടൂര്‍ണമെന്റ് ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ദുബായിലേക്ക് മാറ്റിയത്. സെപ്റ്റംബറിലാണ് ഏഷ്യാ കപ്പിന് ദുബായ് വേദിയാവുക.
ടി20 ലോകകപ്പില്‍ ആരും ഫേവറൈറ്റുകളല്ലെന്നും ഇന്ത്യന്‍ ടീം ഏതുവരെ പോകുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗാംഗുലി പറഞ്ഞു. കോഹ്ലിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരുമെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ടി20 വനിതാ ലോകകപ്പില്‍ സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു.
Post Your Comments