ഒഡീഷ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഒഡീഷയിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ ഒഡീഷയിലെത്തുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സിലില്‍ അമിത് ഷാ പങ്കെടുക്കും. റെയില്‍വേ പ്രൊജക്ടുകള്‍, ഉള്‍പ്രദേശങ്ങളിലെ വാര്‍ത്താവിനിമിയ-ബാങ്ക് സൗകര്യങ്ങള്‍, പ്രട്രോളിയം പ്രൊജക്ടുകള്‍, കല്‍ക്കരി ഖനികള്‍ തുടങ്ങിയ വിഷയങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യുക.
ഡല്‍ഹി കലാപത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ഭുവനേശ്വറില്‍ നടക്കുന്ന വിശാല്‍ ജന സാമവേഷ് യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ചര്‍ച്ചക്കു ശേഷം ജനതാ മൈതാനില്‍ പൗരത്വ നിയമ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള റാലിയില്‍ അദ്ദേഹം പങ്കെടുക്കും. പിന്നീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സമീര്‍ മൊഹന്തിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ശേഷം നാളെ അദ്ദേഹം ജഗന്നാഥ്, ലിംഗരാജ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. മൊഹന്തിക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളും എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും.
Post Your Comments