Latest NewsIndiaNewsInternational

സൗദി സ്വകാര്യമേഖലയിലെ 8400 പ്രവാസികള്‍ സ്വദേശത്തേക്ക് മടങ്ങുന്നു, കാരണമിങ്ങനെ

റിയാദ്: കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ആഗോളസമ്പദ് വ്യവസ്ഥയെപ്പോലും സാരമായി ബാധിച്ചു. ഇപ്പോഴിതാ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സൗദി സ്വകാര്യമേഖലയിലെ 8400 പ്രവാസികള്‍ സ്വദേശത്തേക്ക് മടങ്ങുന്നു.

ഇന്ത്യയുള്‍പ്പെടെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ഇതില്‍ ഭൂരിഭാഗംപേരും മലയാളികളാണെന്നുള്ളതാണ് വസ്തുത. ഇവര്‍ മാനവവിഭവശേഷി മന്ത്രാലയത്തോട് ഫൈനല്‍ എക്സിറ്റ് വിസയ്ക്ക് അപേക്ഷിച്ചതായി സൗദി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവരിലധികം പേരും സാമ്പത്തികപ്രതിസന്ധി നേരിടുന്ന കമ്പനികളി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ശമ്പളവും സ്വദേശത്തേക്ക് പോകാനുള്ള വിമാനടിക്കറ്റുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാനും മറ്റു നിയമപരമായ നടപടിക്രമങ്ങള്‍ക്കുമായി അതാത് എംബസികളുമായി മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മാനവവിഭവശേഷി മന്ത്രാലയം വിദേശതൊഴിലാളികളുടെ സാമ്പത്തിക, താമസസാഹചര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി അവര്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥരെ അയക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button