കറാച്ചി : പാക്കിസ്ഥാനില്‍ രണ്ടുപേര്‍ക്ക് നോവല്‍ കൊറോണ വൈറസ് ബാധ. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പൊതുസുരക്ഷാ ഉപദേഷ്ടാവ് സഫര്‍ മിര്‍സയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ ആദ്യ കൊറോണ വൈറസ് കേസ് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കറാച്ചിയില്‍ 22 വയസുകാരനായ യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് സിന്ധ് പ്രവിശ്യാ ആരോഗ്യവകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇയാള്‍ ഇറാനിലേക്കു യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. തലസ്ഥാനമായ ഇസ്ലാമാബാദിലാണ് രണ്ടാമത്തെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനുമായുള്ള അതിര്‍ത്തി അടച്ചതിനു പിന്നാലെയായിരുന്നു പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിക്കുന്നത്. ഇറാനിൽ 19 പേരാണ്കൊറോണ ബാധിച്ചു മരിച്ചത്.
ചൈനയിലെ വുഹാനില്നിന്നുണ്ടായ കൊറോണ വൈറസ് ഇതുവരെ 30 രാജ്യങ്ങളിലാണ് വ്യാപിച്ചത്.. 2700 പേര് ഇതുവരെ മരണപ്പെടുകയും 80,000 പേര്‍ക്കു ലോകവ്യാപകമായി രോഗബാധ സ്ഥിരികരിക്കുകയും ചെയ്തു.
Post Your Comments