ലണ്ടൻ: എയർപോർട്ട് ജീവനക്കാർ വീൽ ചെയർ തകർത്ത് നാല് കഷണമാക്കി നൽകിയെന്ന് വികലാംഗയായ സ്ത്രീയുടെ ആരോപണം. ബാഴ്‌സലോണയിൽ നിന്ന് ലിവർപൂൾ ജോൺ ലിനൺ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു 30 വയസ്സുകാരിയായ ലിസ ബർടോൺ. വിമാനത്തിലേക്ക് കയറ്റുന്നതിനിടെയാണ് ജീവനക്കാർ വീൽ ചെയർ തകർത്തത്.
Also Read: ‘അവള്‍ നികൃഷ്ടജീവിയാണ്’ : മുൻ വൈറ്റ് ഹൗസ് ജീവനക്കാരിയും ടെലിവിഷൻ താരവുമായ ഒമാരോസക്കെതിരെ ട്രംപ്
‘ഈ വീൽ ചെയർ എന്റെ ജീവിതമാണ്. അതില്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ബാത്‌റൂമിൽ പോകാൻ പോലും വീൽ ചെയറിന്റെ സഹായം വേണം. അതിനെ പറ്റിയൊന്നും എയർപോർട്ട് ജീവനക്കാർക്ക് ശ്രദ്ധയില്ല’ ലിസ പറയുന്നു
ആർത്രോഗ്രിപോസിസ് മൾട്ടിപ്ളെക്സ് കോൺജനിറ്റ (AMC) എന്ന രോഗബാധിതയാണ് ലിസ. സംഭവത്തിന് ശേഷം ലിസയ്ക്ക് ഒരു മാനുവൽ വീൽ ചെയർ നൽകി.
Post Your Comments