കണ്ണൂർ : ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണക്കുറ്റത്തിനും,ഗൂഢാലോചനക്കുറ്റത്തിനും കണ്ണൂര്‍ സിറ്റി സ്റ്റേഷന് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് അടുത്ത ദിവസം ശരണ്യയെ പോലീസ് പിടികൂടിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്റെ പങ്ക് കൂടി പുറത്തു വരുന്നത്.
തയ്യില്‍ കടപ്പുറത്ത് കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്താനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നാണ് നേരത്തെയുള്ള നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യല്ലില്‍ ആണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകനായ നിതിന്‍ പ്രേരിപ്പിച്ചെന്നു ശരണ്യ പോലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവിനെ കേസില്‍ പ്രതിയാക്കാന്‍ നേരത്തെ ശ്രമിച്ച ശരണ്യയുടെ മറ്റൊരു നാടകമായിട്ടാണ് ഇതിനെ കണ്ടെതെങ്കിലും നിതിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് തെളിഞ്ഞത്.
Post Your Comments