ന്യൂഡല്‍ഹി : പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ രാജ്യതലസ്ഥാനത്തെ വര്‍ഗീയ കലാപങ്ങള്‍ മന:പൂര്‍വ്വം അഴിച്ചുവിട്ടത്, ഇതിനുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളില്‍ 2 കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശിലെ ഇവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്നു വിവരം. അക്രമങ്ങളില്‍ കുറ്റവാളികളായ നാസിര്‍, എതിരാളിയായ ഇര്‍ഫാന്‍ എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം കണ്ടെത്തിയെന്നു പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്ക് അന്വേഷണമെത്തിയതെന്നാണു സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ജാഫറാബാദ്, മൗജ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. 4 ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന അക്രമങ്ങളില്‍ കലാപകാരികള്‍ 500 റൗണ്ടിനു മുകളില്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണു വിലയിരുത്തല്‍.
അക്രമികള്‍ക്കു വലിയ തോതില്‍ തോക്കും വെടിയുണ്ടയുമെല്ലാം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അക്രമം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച വാട്‌സാപ് ഗ്രൂപ്പുകളും നിരീക്ഷണത്തിലുണ്ട്. എന്നാല്‍ പരിശോധനകളില്‍ നിന്നു രക്ഷപെടാന്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു സംഘം പ്രവര്‍ത്തിക്കുന്നതെന്നാണു വിലയിരുത്തല്‍.
ദ്രുതകര്‍മ സേന, സശസ്ത്ര സീമാബല്‍, സിആര്‍പിഎഫ് എന്നിവരെയാണു ഡല്‍ഹി പൊലീസിനു പുറമേ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സേനയെ ഇറക്കണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിച്ചു. ഇതേസമയം, ഡല്‍ഹി പൊലീസില്‍ അഴിച്ചുപണി തുടരുകയാണ്. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ കമ്മിഷണറായി എസ്.എന്‍. ശ്രീവാസ്തവയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. പിന്നാലെ 5 ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍മാരെയും സ്ഥലംമാറ്റി
Post Your Comments