
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടത്ത ആക്രമണ പരമ്പര ട്രംപിന്റെ സന്ദര്‍ശനവേളയില്‍ നടത്തിയത് ലോകശ്രദ്ധയാകര്‍ഷിയ്ക്കാനാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കലാപങ്ങള്‍ തുടര്‍ക്കഥയാണെന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തലാകണം ഇതിനു പിന്നിലെന്നാണ് അനുമാനം. ഇതിനു പുറമെ രാജ്യത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ പാകിസ്ഥാന്റെ ഐഎസ്ഐ പദ്ധതിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നു.
രാജ്യത്തെ വിവിധയിടങ്ങളില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുന്നതിനായി പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്റലിജന്‍സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിജയകരമായി ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത് പാകിസ്താനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും മറ്റ് സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങളിലും ഐഎസ്ഐക്ക് പങ്കുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ഐഎസ്ഐയുടെ ഗൂഢാലോചന ഉണ്ട്. ഇന്ത്യയിലെ ഐഎസ്ഐയുടെ സ്ലീപ്പര്‍ സെല്‍സുകളാണ് രാജ്യത്ത് കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത്. ഇതിന് പുറമേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ചില മാദ്ധ്യമങ്ങള്‍ക്ക് പണം നല്‍കിയതായും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കറാച്ചിയില്‍ അച്ചടിച്ച കള്ള നോട്ടുകളാണ് സ്ഥാപനങ്ങള്‍ക്ക് സംഘടന നല്‍കിയിരിക്കുന്നത്. നേപ്പാള്‍ വഴിയാണ് ഈ പണം സംഘടന ഇന്ത്യയിലേക്ക് കടത്തിയത്. പ്രത്യക്ഷത്തില്‍ ഇത് കള്ളനോട്ടാണെന്ന് കണ്ടു പിടിക്കാന്‍ കഷ്ടമാണ്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലുള്ള ഭീകരരുടെ സഹായത്തോടെയാണ് പണം രാജ്യത്തേക്ക് എത്തിക്കുന്നതെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി.
രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി മുസ്ലീങ്ങളോട് ആക്രമണം നടത്താനും ഐഎസ്ഐ ആഹ്വാനം ചെയ്തിട്ടുണ്ട് എന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപങ്ങള്‍ അഴിച്ചു വിടുന്നതിന് മുസ്ലീം സംഘടനകള്‍ക്ക് ഐഎസ്ഐ പണം നല്‍കിയിട്ടുണ്ട്. കലാപങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏകദേശം 1000 ലധികം സാമൂഹ്യമാദ്ധ്യമ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments