ടെഹ്രാന്‍ : ഇറാന്‍ വൈസ് പ്രസിഡന്റിന് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താഏജന്‍സി എഎഫ്പി. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്റ് മസൗമേ എബ്‌തെകാറിനാണ് വൈറസ് ബാധയേറ്റത്. വൈറസ് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടയിലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റിന് തന്നെ രോഗം സ്ഥിരീകരിച്ചത്.
ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്‌തെകാര്‍. ഇതിനോടകം 24 പേരാണ് ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചത്. 254 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യമാണ് ഇറാന്‍. അതേസമയം ശരിയായ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന്‍ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു.
Post Your Comments