മുംബൈ: പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച ജോണ്‍ ഒലിവറിന്റെ ഷോയ്ക്ക് ഒടുവില്‍ പണി കിട്ടി. ബ്രിട്ടീഷ് ഹാസ്യകലാകാരനായ ജോണ്‍ ഒലിവറിന്റെ ഷോയായ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ ഹോട്ട് സ്റ്റാര്‍ ഇന്ത്യയില്‍ അങ്ങ് വിലക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ എപ്പിസോഡ്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പ്രതിഷേധക്കാരെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെയും പരിപാടി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ എപ്പിസോഡ് സമൂഹമാധ്യമങ്ങളിലടക്കം വെറലായിരുന്നു.
ജോണ്‍ ഒലിവറിന്റെ ഷോയായ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ പരിപാടിയുടെ സംപ്രേഷണം. എച്ച്.ബി.ഒയിലായിരുന്നു. പരിപാടി ഇന്ത്യയില്‍ നിരോധിച്ചതോടെ
ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാര്‍ത്ത വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നോട്ടു നിരോധനം, ആര്‍.എസ്.എസ്, പൗരത്വ ഭേദഗതി നിയമം, സര്‍ക്കാറിന്റെ പ്രധാന പദ്ധതികള്‍ തുടങ്ങിയവയെല്ലാം പരിപാടിയില്‍ ജോണ്‍ ഒലിവര്‍ പരാമര്‍ശിക്കുന്നുണ്ട്.30 മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡിന്റെ 18 മിനിറ്റ് വിഡിയോ ഒഫീഷ്യല്‍ യൂ ടൂബ് ചാനലില്‍ ചൊവ്വാഴ്ച പോസ്റ്റ്ചെയ്തിരുന്നു. സംഭവം വൈറലായതോടെ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ച പരിപാടിക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
Post Your Comments