തിരുവനന്തപുരം: ബി.ജെ.പി സംസ്ഥന ഘടകത്തില്‍ ഗ്രൂപ്പ് പോര് തുടരുന്നു. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം സംസ്ഥനത്ത് ബിജെപിയില്‍ പ്രതിസന്ധിയാണ്. എ.എന്‍ രാധാകൃഷ്ണനാണ് ഇപ്പോള്‍ അതൃപ്തി അറിയിച്ച് എത്തിയിരിക്കുന്നത്. സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കെ.സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം വരുന്നത്. പോര് മുറുകിയതോടെ ചര്‍ച്ചയ്ക്കായി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് എ.എന്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പദവികളില്ലാതെ പാര്‍ട്ടിയില്‍ തുടരാമെന്നും വ്യക്തമാക്കി.
കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് ഗ്രൂപ്പ് പോര് നടന്നിരുന്നു. ഇതേത്തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ്.മഹേഷ് കുമാര്‍ രാജിവച്ചിരുന്നു. കൂടുതല്‍ വോട്ടുകള്‍ കിട്ടിയ നേതാവിനെ അവഗണിച്ച് മറ്റൊരാളെ മണ്ഡലം അധ്യക്ഷനായി തിരഞ്ഞെടുത്തതാണ് മഹേഷിനെ രാജിക്ക് പ്രേരിപ്പിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് കളിക്ക് നേതൃത്വം നല്‍കുകയാണെന്നും ഗ്രൂപ്പ് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരാവാഹി നിര്‍ണയമെന്നും മഹേഷ് കുമാര്‍ അരോപിക്കുന്നു.
Post Your Comments