KeralaLatest NewsNews

ജ്ഞാനപ്പാന പുരസ്കാരം നല്കിയതിൽ സ്വജനപക്ഷപാതമെന്ന് ഹിന്ദു ഐക്യവേദി ; ശ്യാമ മാധവത്തിന്റെ ഉള്ളടക്കം അവഹേളനപരമെന്നും ആക്ഷേപം .

തൃശൂര്‍: കവി പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി .മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാധ്യമ ഉപദേഷ്ടാവും കടുത്ത ഇടതുപക്ഷസഹയാത്രികനുമായ കവി പ്രഭാവര്‍മ്മയ്ക്ക് ഗുരുവായൂർ ദേവസ്വം പ്രഖ്യാപിച്ച ഈ പുരസ്കാരം സ്വജനപക്ഷപാതപരമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുന്നു .

പുരസ്കാരത്തിന് അര്‍ഹമായ ശ്യാമമാധവം എന്ന കൃതി കൃഷ്ണ ബിംബങ്ങളെ അവഹേളിക്കുന്നതാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രധാന ആരോപണം. ദേവസ്വം അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ദേവസ്വം ചെയര്‍മാന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തി. പൂന്താനം ദിനമായ വെള്ളിയാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് ഹിന്ദുഐക്യവേദി പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത് . പുരസ്കാരം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ദേവസ്വം ചെയര്‍മാന്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു

ഭഗവത്ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണന്‍ പിന്നീട് ഖേദിച്ചിരുന്നതായും പാ‍ഞ്ചാലിയോട് രഹസ്യമായി പ്രണയം ഉണ്ടായിരുന്നതായും കൃതിയില് പ്രതിപാദിക്കുന്നുണ്ടെന്നാണ് ഹിന്ദു ഐക്യവേദിയുടെ കണ്ടെത്തല്‍. .ഈ കൃതിയെക്കുറിച്ച് നിരൂപണം നടത്തിയ നിരൂപകരും നേരത്തെ ഈ വാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ ശ്രീകൃഷ്ണന്‍റെ ജീവിതയാത്രകളെ മനോഹരമായി പ്രതിപാദിക്കുന്ന ഭക്തികാവ്യമാണ് ശ്യാമമാധവമെന്നാണ് ദേവസ്വത്തിന്‍റെ വിലയിരുത്തല്‍. ഇതില്‍ കൃഷ്ണഭക്തി നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും ദേവസ്വം വ്യക്തമാക്കി . കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം ഉള്‍പ്പെടെ ലഭിച്ച ശ്യാമമാധവത്തെ വിലകുറച്ചുകാണുന്നത് ശരിയല്ലെന്നും ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു .

കഴിഞ്ഞ ദിവസമാണ് കവി പ്രഭാവര്‍മ്മക്ക് ജ്ഞാനപ്പാനപ്പാന നല്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചത് . പൂന്താനം ദിനത്തോടനുബഡിച്ച് നൽകി വരുന്ന പുരസ്ക്കാരം 50001 രൂപയും ഫലകവും അടങ്ങിയതാണ്.

shortlink

Related Articles

Post Your Comments


Back to top button