ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച കേസ് മുന്‍ കരസേന ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. 78കാരനായ സോംനാഥ് പരീദയ്ക്ക് ജീവപര്യന്തമാണ് ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്.
2013ജൂണ്‍ മൂന്നിനാണ് 62കാരിയായ ഭാര്യ ഉഷശ്രീ പരീദയെ സോംനാഥ് കൊലപ്പെടുത്തിയത്. വിദേശത്തായിരുന്ന മകള്‍ രണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ കിട്ടാതിരുന്നതോടെ സംശയം പ്രകടിപ്പിച്ചു. അമ്മയോട് സംസാരിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് നിരസിച്ചു.തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മകള്‍ ബന്ധുവിനോട് ആവവശ്യപ്പെട്ടു.
വീട്ടിലെത്തിയ ബന്ധുവിനും അസ്വാഭാവികത തോന്നിയതോടെ പോലീസിൽ പരാതിപെടുകയായിരുന്നു. അന്വേഷണത്തില്‍ മൃതദേഹം 300 കഷണങ്ങളാക്കി സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയും ജൂണ്‍ 21ന് സോംനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
Post Your Comments