കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായ മൊഴികള്‍ നാള രേഖപ്പെടുത്തും. മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും. അടുത്ത ദിവസം ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവരും 29 ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, അടുത്ത മാസം 4ന് റിമി ടോമി എന്നിവരും മൊഴി നല്‍കുന്നും. ദിലീപിന്റേതുള്‍പ്പെടെ പ്രതിഭാഗം അഭിഭാഷകര്‍ക്ക് മൊഴി നല്‍കുന്നവരെ വിസ്തരിക്കാനും അവസരമുണ്ട്.
നടിയുമായും ദിലീപുമായും ഒരേ പോലെ പരിചയം ഉള്ളവരാണ് മൊഴി നല്‍കുന്നത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍.
താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. കൂടാതെ ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്.
മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു. അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്.
Post Your Comments