Latest NewsKeralaNews

പരസ്യമായി പുകവലിച്ച് ബിഗ് ബോസിലെ പെണ്ണുങ്ങള്‍; പുകവലി ചര്‍ച്ചകള്‍ ഇങ്ങനെ

ബിഗ് ബോസ് രണ്ടാം സീസണ്‍ മത്സരം ഓരോ ദിനം പിന്നിടുന്തോറും ആകാംക്ഷയും ആവേശവും കൂടിവരികയാണ്. അസുഖം മൂലം പുറത്തുപോയ മൂന്ന് താരങ്ങള്‍ അകത്തെത്തിയതും പുതിയ അതിഥികളുടെ വരവും അപ്രതീക്ഷിതം തന്നെയായിരുന്നു. അന്‍പതാം ദിനത്തിന്റെ ആഘോഷങ്ങള്‍ക്കായാണ് ഗായിക അമൃത സുരേഷിന്റെ യും സഹോദരിയും ഗായികയുമായ അഭിരാമിയുടെയും വരവ്. ഫുക്രു-രജിതും ജസ്‌ല-രജിത് പോരും വീണയും തിരിച്ചെത്തിയ സുജേയും തമ്മിലുള്ള പേരുകളുമെല്ലാം ഏവരും ഉറ്റുനേക്കുകയാണ്.

അതിനിടയില്‍ ബിഗ്‌ബോസില്‍ മറ്റൊരു സംഭവങ്ങള്‍ ഇതിനിടയില്‍ നടക്കുന്നുണ്ട്. തിരിച്ചെത്തിയ സുജെയും അലക്‌സാന്ദ്രയും പറഞ്ഞ കാര്യമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സുജോയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് തങ്ങള്‍ തമ്മില്‍ പ്രണയം ഇല്ല, ഇതുവരെ നടന്നത് ഗെയിമാണ് എന്നൊക്ക. എന്നാല്‍ തനിക്ക് പ്രണയം സഞ്ജനയുമായി മാത്രം ആണൊന്നൊക്കെ. എന്നാല്‍ ബിഗ്‌ബോസില്‍ ഇപ്പോള്‍ ഇതൊന്നുമല്ല ചര്‍ച്ചയാകുനത്. ജസ്‌ലയും അലസാന്ദ്രയും തമ്മിലുള്ള പുകവലിയും അതിനിടയിലുള്ള ചര്‍ച്ചകളുമാണ്. ഒന്നിച്ചു പുക വലിച്ചെങ്കിലും രണ്ടു പേരും രണ്ടു പേരുടെ ലോകത്തായിരുന്നു. രണ്ടു കാര്യങ്ങള്‍ക്കാണ് രണ്ടു പേരും പുക വലിച്ചത്.

അലസാന്ദ്ര പുക വലിച്ചത് സുജോയില്‍ നിന്ന് കിട്ടിയ തേപ്പിന്റെ കാഠിന്യം കുറയ്ക്കാനാണ്. പ്രേമിച്ചുള്ള കളിക്ക് ഞാനില്ല എന്നാണ് സാന്ദ്ര ഇപ്പോള്‍ പറയുന്നത്. സാന്ദ്ര പറയുന്നത് സഞ്ജനയെ എക്‌സ് ഗേള്‍ ഫ്രണ്ട് എന്നാണ് സുജോ പറഞ്ഞിരുന്നത്. ഇപ്പോ പ്രേമം സ്ട്രാറ്റജി ആണെന്ന് സുജോ പറയുന്നു. തനിക്ക് പക്ഷെ ശരിക്കും പ്രണയമായിരുന്നു സാന്ദ്ര പറയുന്നു. ജസ്‌ല ഇതിനൊക്കെ മറുപടി പറയുകയും ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ജസ്ല പുകവലിക്കുമ്പോ ശ്രദ്ധിക്കുന്നത് മറ്റു കാര്യങ്ങളിലാണ്. ഗെയിമുനുള്ള തന്ത്രങ്ങളാണ് ജസ്‌ല അതിനിടയില്‍ പ്ലാന്‍ ചെയ്യുന്നത്.

എന്നാല്‍ പെണ്ണുങ്ങളുടെ പുകവലിയെക്കുറിച്ച് പുറത്ത് വന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പെണ്ണുങ്ങള്‍ ഇങ്ങനെ പരസ്യമായി പുകവലിക്കാമോ. ഗെയിമാണെങ്കിലും ഇത് പൊതുജനം കാണുന്നതല്ലേ തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. പലരും ഇതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്തായാലും ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് വരും ദിവസങ്ങളില്‍ ബിഗ്‌ബോസില്‍ എന്താണ് നടക്കുന്നതെന്നറിയാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button