Latest NewsIndiaNews

ഡൽഹി കലാപം: സമാധാനം നിലനിർത്തണമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം രൂക്ഷമാകുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയുടെ കേന്ദ്രം.

സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളേപ്പറ്റി വിലയിരുത്തിയെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിലെ കലാപത്തിന് ഇപ്പോൾ ശമനമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button