KeralaLatest NewsNews

പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ

കാളിയാർ: പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ. നാലും ഒൻപതും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് ആസം സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടിയത്. തൊമ്മൻകുത്ത് സ്വദേശിനിയായ ഗീതുവാണ് ആസമിലെ കാമുകന്റെ വീട്ടിൽ നിന്നും പിടിയിലായത്.

പ്രവാസിയായ ഭർത്താവ് നിർമ്മിക്കുന്ന പുതിയ വീടിന്റെ വയറിങ് പണിക്ക് വന്ന ആസം സ്വദേശി മൈന എന്നു വിളിക്കുന്ന മൃദുൽ ഗോഗായി (31)ക്കൊപ്പമാണ് ഗീതു (32) എന്ന വീട്ടമ്മ ഒളിച്ചോടിയത്. 2019 സെപ്റ്റംബർ മൂന്നിന് രാത്രിയിൽ മക്കളെ ഉറക്കി കിടത്തിയശേഷം വീട്ടമ്മ യുവാവിനൊപ്പം നാട് വിടുകയായിരുന്നു.

ALSO READ: ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം; യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത് ഒന്നര വർഷം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തുടർന്ന് ട്രെയിന്മാർഗം ആസാമിൽ എത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കാളിയാർ പൊലീസ് എഎസ്‌ഐ വിജേഷ്, സിപിഒ അജിത്ത്, വനിതാ ഉദ്യോഗസ്ഥരായ ഷൈലജ, ശുഭ എന്നിവരുടെ നേതൃത്വത്തിൽ കാമുകന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടിലെത്തിച്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആസംകാരനായ യുവാവിന് നാട്ടിൽ ഭാര്യയും കുട്ടിയും ഉള്ളതായി വിവരം ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button