Latest NewsIndiaNewsInternational

കൊവിഡ് 19 വൈറസിനെ ഓടിച്ചത് ഇന്ത്യൻ കറികളെന്ന് ചൈനീസ് പത്രം

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെങ്കില്‍ ഇന്ത്യന്‍ കറികള്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള  ‘ആന്‍റിവൈറല്‍’ ഗുണങ്ങളുണ്ടോയെന്ന സംശയവുമായി ചൈനീസ് പത്രം.

ഇന്ത്യയിലെ ഭക്ഷണവും കാലവസ്ഥയുമാണ് കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത് എന്നാണ് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പറയുന്നത്.

എന്നാല്‍ കൃത്യസമയത്ത് സര്‍ക്കാരും മെഡിക്കല്‍ സംഘവും ഇടപ്പെട്ടതുകൊണ്ടാണ് കൊറോണയെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സംശയത്തിന്‍റെ പേരില്‍ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവര്‍ എല്ലാവരും സുഖം പ്രാപിച്ചതോടെ ഇന്ത്യ കൊറോണ  വിമുക്തമാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button