1970 ഏപ്രിലിലാണ് നാസയുടെ അപ്പോളോ 13 മനുഷ്യനെ ചന്ദ്രനിലിറക്കുക എന്ന ലക്ഷ്യത്തോടെ യാത്ര പുറപ്പെട്ടത്. എന്നാല്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പുറപ്പെട്ട പേടകത്തിന്റെ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമം ഒഴിവാക്കുകയായിരുന്നു.
അപ്പോളോ 13 പേടകം പ്രതീക്ഷിച്ച പോലെ വിജയം കണ്ടില്ലെങ്കിലും പേടകത്തിലുണ്ടായിരുന്ന ഗവേഷകര്‍ക്ക് ചന്ദ്രന്റെ വ്യക്തമായ ആകാശ ദൃശ്യം കാണാന്‍ സാധിച്ചു. അന്ന് ഗവേഷകര്‍ കണ്ട ആ കാഴ്ചയാണ് ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയിലൂടെ പുനരവാഷ്‌കരിച്ചത്. അപ്പോളോ 13 സഞ്ചരിച്ച പാതയിലാണ് വീഡിയോയും സഞ്ചരിക്കുന്നത്. വിഡിയോ കാണാം.
Post Your Comments