മിസ്സോറി : അമേരിക്കയിലെ മിസ്സോറിയിലെ സെന്റ് ചാൾസിലുള്ള വീട്ടിൽ വച്ചാണ് പതിനൊന്നുകാരി പ്രസവിച്ചത്. മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്. പൊക്കിൾ കൊടി മാറ്റം ചെയ്യാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്.
മുൻ കാമുകിയുടെ കുട്ടിയാണെന്നും അവളാണ് കുട്ടിയെ വീടിനു മുമ്പിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നുമാണു പെൺകുട്ടിയുടെ പിതാവ് ആദ്യം പൊലീസിനെ അറിയിച്ചത്. പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ ജനിച്ച കുട്ടി തന്റെ മകളുടേതാണെന്നും തന്റെ മകനാണ് ഇതിനു ഉത്തരവാദി എന്നും സമ്മതിക്കുകയായിരുന്നു.
മാതാപിതാക്കൾക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തു. ബാത്ത് ടബിൽ പ്രസവിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാത്തതിനാണ് മാതാപിതാക്കൾക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.
17 വയസ്സുള്ള സഹോദരന്റെ മകനാണ് പതിനൊന്ന് വയസ്സുകാരി അനിയത്തി ജന്മം നൽകിയത്. സഹോദരിയുമായി നിരവധി തവണ ലൈംഗിക ബന്ധം ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഗർഭിണിയാണെന്നു അറിയില്ലായിരുന്നുവെന്നുമാണ് പതിനേഴുകാരനായ സഹോദരൻ പൊലീസിനോട് പറഞ്ഞത്.
Post Your Comments