ന്യൂഡല്‍ഹി•ബുധനാഴ്ച ഉച്ചയോടെയാണ് വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ചന്ദ് ബാഗ് പ്രദേശത്തെ അഴുക്കുചാലിൽ നിന്ന് ഇന്റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. കല്ലെറിഞ്ഞ ജനക്കൂട്ടമാണ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിഞ്ഞതെന്നും ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈനാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പിന്നിലെന്നും ഐ ബി ഓഫീസറുടെ കുടുംബം ആരോപിച്ചു.
“സഹോദരനെ കൊന്നതിന് പിന്നിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനാണ്. പൗരത്വ ഭേദഗതി വിരുദ്ധർ എന്റെ സഹോദരനെയും മറ്റ് മൂന്ന് പേരെയും താഹിർ ഹുസൈന്റെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി,”- അങ്കിത് ശർമയുടെ സഹോദരൻ പറഞ്ഞു.
ആം ആദ്മി എംഎൽഎ തന്റെ വസതിയില്‍ ഒന്നിലധികം ഗുണ്ടകളെ പാർപ്പിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി. തോക്കുകൾ, പെട്രോൾ ബോംബുകൾ, വാളുകൾ എന്നിവയും ഇയാളുടെ പക്കലുണ്ടായിരുന്നു. അങ്കിത്തിനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. താഹിർ ഹുസൈൻ രാജ്യദ്രോഹിയാണ്. പുറത്തുനിന്നുള്ള നിരവധി ഗുണ്ടകളെ അദ്ദേഹം തന്റെ സ്ഥലത്ത് വിളിപ്പിച്ചിരുന്നു.
ആം ആദ്മി നേതാവിന്റെ വീട്ടിൽ നിന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. അവരുടെ പക്കല്‍ വാളുകളും പെട്രോൾ ബോംബുകളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആളുകള്‍ അങ്കിത്തിനെ വലിച്ചിഴച്ചു. ജനക്കൂട്ടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ അങ്കിത് ശ്രമിക്കുകയായിരുന്നു. – അങ്കിത്തിന്റെ കുടുംബം പറഞ്ഞു.
“എന്റെ മകൻ താഹിറിന്റെ വീട്ടിലേക്ക് പോയത് സ്ഥിതിഗതികൾ മനസ്സിലാക്കാനാണ്. 4-5 പേര്‍ അവനെ വലിച്ചിഴച്ചു കൊണ്ടുപോയി. പുലർച്ചെ രണ്ടുമണിയോടെ എന്തോ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. കാണാതായതിന് ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, തുടർന്ന് ചിലര്‍ അഴുക്കുചാലിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഞങ്ങളോട് പറഞ്ഞു. എന്റെ മകന്റെ മരണത്തിന് പിന്നിൽ പ്രധാന വ്യക്തി താഹിറാണ്.’- അങ്കിതിന്റെ പിതാവ് പറഞ്ഞു,
അങ്കിതിന്റെ ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ടെന്നും തൊണ്ട ചേദിച്ചിരുന്നതയും ഐ.ബി ഉദ്യോഗസ്ഥന്റെ കുടുംബം വെളിപ്പെടുത്തി. വെടിയേറ്റ ഒരു മുറിവേ ഉണ്ടായിരുന്നുള്ളൂ. അങ്കിതിന്റെ മൃതദേഹം ഒന്നിലധികം കല്ലുകളാൽ അഴുക്കുചാലിൽ മൂടിയ നിലയിലാണ് കണ്ടെത്തിയത്. ഇയാൾ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ചുള്ള വസ്തുതകൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
2017 ലാണ് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യുരിറ്റി അസിസ്റ്റന്റ് ആയി ജോലിയില്‍ ചേര്‍ന്നത്. പിതാവ് ഡല്‍ഹി പോലീസിൽ എ.എസ്.ഐ ആയി ജോലി ചെയ്തിട്ടുണ്ട്.
Post Your Comments