KeralaLatest NewsNews

ഗുജറാത്ത് കലാപത്തെ ഡല്‍ഹിയോടുപമിച്ച് പരോക്ഷമായി കലാപത്തിന് ആഹ്വാനം ചെയ്‌ത്‌ മുസ്ലീം ലീഗ് നേതാവ് അബ്ദു റബ്ബ്; പ്രകോപനപരമായ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം

തിരുവനന്തപുരം: ഡൽഹിയിൽ പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷം അവസാനിക്കുമ്പോൾ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് പി.കെ അബ്ദു റബ്ബ്.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെ ഡല്‍ഹിയോടുപമിച്ചാണ് അബ്ദു റബ്ബ് പരോക്ഷമായി കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ‘ഓര്‍മ്മയുണ്ടോ ഗുജറാത്ത്’ എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റാണ് അബ്ദു റബ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 2002- ഗുജറാത്ത്, 2020- ഡല്‍ഹി എന്നും അക്കങ്ങള്‍ക്കും ആളുകള്‍ക്കും മാറ്റമില്ലെന്നും സ്ഥാനങ്ങള്‍ക്കു മാത്രമാണ് മാറ്റമെന്നും അബ്ദു റബ്ബ് പറയുന്നു.

തലസ്ഥാന നഗരമായ ഡൽഹിയിൽ ഒരു മാസക്കാലത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ചും സുരക്ഷാ സേനകളെ വിന്യസിച്ചും അക്രമങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയ മുസ്ലീം ലീഗ് നേതാവ് പി.കെ അബ്ദു റബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

ALSO READ: ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ പാലിച്ചില്ല; മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നെ ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ഭരണകൂടം

പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഡൽഹി കലാപത്തില്‍ ഇരുപത്തിരണ്ട് മനുഷ്യ ജീവനുകളാണ് നഷ്ടമായത്. ഏകപക്ഷീയമായ സംഘര്‍ഷമായിരുന്നില്ല അവിടെ നടന്നതെന്നും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മതം പറഞ്ഞ് രക്ഷപ്പെടേണ്ട അവസ്ഥ ഉണ്ടായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കലാപത്തിന് പരോക്ഷമായി ആഹ്വാനം ചെയ്ത് മുസ്ലിം ലീഗ് എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button