തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാ അത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും യു.ഡി.എഫ് കൂട്ടു ചേരുന്നത് സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനാലാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.നേരത്തെ ജസ്റ്റിസ് കമാല്‍പാഷക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഒരു മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ‘കാലിനടിയിലുള്ള മണ്ണ് ഒലിച്ചു പോയതിനാലാണ് വര്‍ഗീയ ശക്തികളുമായി യു.ഡി.എഫ് കൂട്ടുകൂടുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രക്ഷോഭത്തില്‍ പ്രസംഗിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച നിലയിലെത്തിയെന്നും’ പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments