
അമേരിക്കൻ പ്രസിഡന്റിനുള്ള അത്താഴ വിരുന്നിലേക്ക് സോണിയയെ വിളിച്ചില്ലെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രശസ്ത മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ്. മുൻപ് കോൺഗ്രസ് പ്രധാനമന്ത്രി ഉണ്ടായിരുന്നപ്പോൾ പ്രതിപക്ഷ പാർട്ടി അധ്യക്ഷന്മാരെ വിളിച്ചിട്ടില്ല. മൻമോഹൻ സിംഗിന്റെ കാലഘട്ടത്തിൽ ബരാക് ഒബാമ ഇന്ത്യയിൽ വരുമ്പോൾ നിതിൻ ഗഡ്കരി ആയിരുന്നു ബിജെപി അധ്യക്ഷൻ. അദ്ദേഹത്തെ വിളിച്ചില്ലെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
പോസ്റ്റ് വായിക്കാം.
അമേരിക്കൻ പ്രസിഡന്റിനുള്ള അത്താഴ വിരുന്നിലേക്ക് സോണിയയെ വിളിച്ചില്ലെന്ന് പറഞ്ഞ് കോൺഗ്രസുകാർ കരഞ്ഞു നടക്കുന്നത് കണ്ടു. എന്താ സോണിയക്കുള്ള പ്രസക്തി? മുൻപ് കോൺഗ്രസ് പ്രധാനമന്ത്രി ഉണ്ടായിരുന്നപ്പോൾ പ്രതിപക്ഷ പാർട്ടി അധ്യക്ഷന്മാരെ വിളിച്ചുവോ. ഇല്ലതന്നെ. മൻമോഹൻ സിംഗിന്റെ കാലഘട്ടത്തിൽ ബരാക് ഒബാമ ഇന്ത്യയിൽ വരുമ്പോൾ നിതിൻ ഗഡ്കരി ആയിരുന്നു ബിജെപി അധ്യക്ഷൻ. അദ്ദേഹത്തെ വിളിച്ചില്ല.
രാജ്യസഭയിലെയും ലോകസഭയിലെയും പ്രതിപക്ഷ നേതാക്കളായിരുന്ന അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരെ മാത്രം വിളിച്ചു. അന്ന് ബിജെപി അംഗീകൃത പ്രതിപക്ഷമായിരുന്നു. ഇന്ന് പ്രതിപക്ഷ കക്ഷി എന്ന നിലക്കുള്ള അംഗീകാരം പോലുമില്ല. എന്നിട്ടും അവരുടെ ഇരുസഭകളിലെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
ഇതൊക്കെ അറിയാവുന്നവർ കോൺഗ്രസ് നേതാക്കളുടെ കരച്ചിൽ കണ്ട് പുച്ഛിക്കും. സോണിയയുടെ പേര് മാത്രം പറഞ്ഞത് നന്നായി, രാഹുലിനെയും പ്രിയങ്കയെയും റോബർട്ട് വാദ്രയെയും ചിദംബരത്തെയും ഒക്കെ വിളിക്കണമെന്ന് പറഞ്ഞില്ലല്ലോ.
Post Your Comments