KeralaLatest NewsNews

കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി അന്തരിച്ചു

മലപ്പുറം: കേരള സംസ്ഥാനത്തെ ആ​ദ്യ മു​സ്‌​ലിം വ​നി​താ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ആ​യി​ഷ​ക്കു​ട്ടി അ​ന്ത​രി​ച്ചു. 91 വയസായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശിനിയായ ഇവര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപികയായിരുന്ന ആയിഷക്കുട്ടി 1979 ലാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: നിർണായക മൊഴി നൽകാൻ മഞ്ജു വാര്യർ വ്യാഴാഴ്ച കോടതിയിൽ; ശേഷം സംവിധായകൻ ശ്രീകുമാർ മേനോൻ

1984 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിന്റെ പഞ്ചായത്ത് മെമ്ബറായും 1995- 2000 കാലഘട്ടത്തില്‍ നന്നം മുക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തിരുന്നു. ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എഎംഎല്‍പി സ്‌കൂള്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ കറുത്താലില്‍ മുഹമ്മദ്. മക്കള്‍: ലൈല, ജമീല. മരുമക്കള്‍: ഹംസ, പരേതനായ മൊയ്തുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button