നരേന്ദ്രമോദി അധികാരത്തിൽ തുടരുന്നിടത്തോളം കാലം ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. നരേന്ദ്രമോദി ചിന്തിക്കുന്നത് നിഷേധാത്മകമായിട്ടാണെന്നും മോദി അധികാരത്തിൽ തുടരുന്നിടത്തോളം ഇന്ത്യയിൽ നിന്ന് അനുകൂലമായ പ്രതികരണമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാർ ഉൾപ്പെടെ നമ്മളെല്ലാവരും മോദി ചിന്തിക്കുന്നതിനെ കുറിച്ച് മനസ്സിലാക്കണമെന്നും ക്രിക്കറ്റ് പാകിസ്ഥാന് നൽകിയ അഭിമുഖത്തിൽ അഫ്രീദി പറയുകയുണ്ടായി.
Read also: ഡല്‍ഹിയിലെ സംഘര്‍ഷം ഒറ്റപ്പെട്ടത്, പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യ – പാകിസ്ഥാൻ ബന്ധം വഷളാകാൻ ഒരേ ഒരാളാണ് കാരണം. അതല്ല നമുക്ക് വേണ്ടത്. അതിർത്തിയുടെ ഇരുഭാഗത്തുള്ളവരും പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. മോദി എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ അജണ്ട എന്താണെന്നും മനസ്സിലാകുന്നില്ലെന്നും അഫ്രീദി വ്യക്തമാക്കി.
Post Your Comments