KeralaLatest NewsIndia

ഞാന്‍ മുസ്ലിമാണ് , ഞങ്ങള്‍ കേരളത്തില്‍ നിന്നാണ് ; ഡല്‍ഹിയിലെ കലാപകാരികളില്‍ നിന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ കഷ്ടിച്ച്‌ രക്ഷപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ

ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ് .

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കലാപം നടത്തുന്നവരില്‍ നിന്ന് കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് മതം ചൂണ്ടിക്കാട്ടി. താന്‍ മുസ്ലിമാണെന്നും താന്‍ കേരളത്തിലെ ചാനലാണെന്നും പറഞ്ഞ് മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ കലാപകാരികളില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോ മീഡിയ വണ്‍ തന്നെയാണ് പുറത്തു വിട്ടത്. ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന കലാപം അനുദിനം രൂക്ഷമാകുന്നതിനിടെയാണ് കലാപം നടത്തുന്നതിനു പിന്നില്‍ ആരെന്ന് വെളിവാക്കുന്ന വീഡിയോ പുറത്തുവന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമ്ബോള്‍ തന്നെ മന:പൂര്‍വ്വം കലാപമുണ്ടാക്കാനാണ് സി.എ.എ വിരുദ്ധ കലാപകാരികള്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്. ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതി വിഷയത്തില്‍ നടക്കുന്ന കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴായിരുന്നു സംഭവം.രണ്ടു ദിവസം മുന്‍പ് സി.എ.എ അനുകൂല റാലിക്ക് നേരെ കലാപകാരികള്‍ നടത്തിയ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ് .

ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ വലിയ അക്രമങ്ങളും തീവെപ്പുമാണ് അരങ്ങേറിയത്. സി.എ.എ വിരുദ്ധ കലാപകാരികള്‍ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞു കൊല്ലുക മാത്രമല്ല പരസ്യമായി വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button