ന്യൂ ഡൽഹി : കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്‍റ്റബിള്‍ രത്തന്‍ ലാലിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനുശോചനം രേഖപ്പെടുത്തി രത്തൻ ലാലിന്‍റെ ഭാര്യയ്ക്ക് അമിത് ഷാ കത്തയച്ചു. ഭർത്താവിന്‍റെ മരണത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നു കത്തിൽ പറയുന്നു. സംഘർഷങ്ങൾക്കിടെയുണ്ടായ കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ഡൽഹി ഗോകുൽപുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാല്‍ കൊല്ലപ്പെട്ടത്.
Also read : ഡൽഹി അക്രമം: കലാപബാധിത പ്രദേശങ്ങളിൽ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചു
അതേസമയം കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നു അമിത് ഷാ പറയുന്നു. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. അതോടൊപ്പം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ പത്തായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.
Post Your Comments