Latest NewsNewsIndia

മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നിരോധിത വിദേശ കമ്പനിയില്‍ നിന്നും കോടികള്‍ കൈപ്പറ്റി; സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ സിബിഐ

മെത്തഡിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി, ക്രിസ്ത്യന്‍ മിഷനറി സൊസൈറ്റി, ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് എന്നിവരിലേക്കാണ് പണമെത്തുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു

ചെന്നൈ: മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നിരോധിത വിദേശ കമ്പനിയില്‍ നിന്നും കോടികള്‍ കൈപ്പറ്റിയ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ സിബിഐ. കോടികൾ സംഭാവനയായി സ്വീകരിച്ച എന്‍ജിഒയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. മെത്തഡിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി, ക്രിസ്ത്യന്‍ മിഷനറി സൊസൈറ്റി, ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് എന്നിവരിലേക്കാണ് പണമെത്തുന്നതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ചെന്നൈയിലെ കരുണ ബാല്‍ വികാസ് എന്ന സ്ഥാപനത്തിനെതിരെയാണ് മതപരിവര്‍ത്തനത്തിന് സംഭാവന സ്വീകരിച്ചതായി ചൂണ്ടിക്കാട്ടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് നേരത്തെ തന്നെ ആരോപണം ശക്തമായിരുന്നു. ഇതിനു പിന്നാലെ അനുമതിയില്ലാതെ ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്ന് 2016 മെയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ALSO READ: വിപിഎന്‍ സംവിധാനത്തെ ഭീകരവാദ സംഘടനകള്‍ ദുരുപയോഗം ചെയ്യുന്നു; ജമ്മുകശ്മീര്‍ മേഖലകളിലെ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുമെന്ന് സംസ്ഥാന ഭരണകൂടം

കംപാഷന്‍ ഇന്റര്‍നാഷണല്‍ കരുണ ബാല്‍ വികാസിന് നല്‍കിയ പണം വിവിധ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലേക്ക് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പ് നിയമലംഘനം ഉയര്‍ത്തിക്കാട്ടിയത്. കൊളോറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് കരുണ ബാല്‍ വികാസിലേക്ക് കോടികള്‍ ഒഴുകിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button