മനാമ•കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും 48 മണിക്കൂർ സമയത്തേക്ക് നിർത്തിവച്ചു.
COVID-19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികാരികളുമായി സഹകരിക്കുന്നുണ്ടെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (സിഎഎ) പ്രസ്താവനയിൽ വ്യക്തമാക്കി.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അണുബാധയുണ്ടെന്ന് സംശയിക്കുന്നവരെ എല്ലാം പരിശോധന നടത്തും, അണുബാധ കണ്ടെത്തിയാൽ ഐസോലേഷനും ചികിത്സയ്ക്കുമായി നിയുക്ത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറ്റുമെന്ന് സര്‍ക്കാര്‍ വാർത്താ ഏജൻസി ബിഎൻഎ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്ന, രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ നിവാസികള്‍ +973 17227555 എന്ന നമ്പറിൽ വിളിക്കാനും സി.എ.എ അഭ്യർത്ഥിച്ചു.
തിങ്കളാഴ്ച ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഇറാഖ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസിന്റെ 13 കേസുകൾ യു.എ.ഇ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്, ഇവരെല്ലാം വിദേശികളാണ്.
Post Your Comments