Latest NewsIndiaNews

രാ​ഷ്ട്ര​ നി​ര്‍​മാ​ണ​ത്തി​നാ​യി നെ​ഹ്റു സ്വീ​ക​രി​ച്ച തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ള്‍ വി​ശ​ക​ല​നം ചെയ്യുക; വി​വാ​ദ പ​രീ​ക്ഷാ ചോ​ദ്യ​പേപ്പറിനെതിരെ കോ​ണ്‍​ഗ്ര​സ് രംഗത്ത്

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍ ബോ​ര്‍​ഡി​ന്‍റെ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ ചോ​ദ്യ​പേപ്പറിനെതിരെ കോ​ണ്‍​ഗ്ര​സ് രംഗത്ത്. ചോദ്യ പേപ്പറിൽ വിവാദങ്ങളായ ചോദ്യങ്ങൾ കടന്നു കൂടിയതായി കോൺഗ്രസ് വ്യക്തമാക്കി. രാ​ഷ്ട്ര​ നി​ര്‍​മാ​ണ​ത്തി​നാ​യി മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ്വീ​ക​രി​ച്ച തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ള്‍ വി​ശ​ക​ല​നം ചെയ്യുക എന്നതാണ് ഒരു ചോദ്യം. അതുപോലെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം വ​ര​യ്ക്കാ​നും ചോദ്യമുണ്ടായിരുന്നു. നാ​ലു മാ​ര്‍​ക്കി​ന്‍റെ​യാ​ണു ചോ​ദ്യ​ങ്ങ​ള്‍.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ള്‍ വിലയിരുത്താൻ പ​രീ​ക്ഷ​യി​ല്‍ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഗുരുതരമായ വീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ശ​നി​യാ​ഴ്ച​യാ​ണ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ ചോ​ദ്യ​പ്പേ​പ്പ​റി​ല്‍ വി​വാ​ദ ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ട്ടി​ക​ള്‍​ക്കു പ​രീ​ക്ഷ ന​ട​ന്ന​ത്.

ALSO READ: സി എ എ: ഡൽഹിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി പൊലീസിന് ചന്ദ്രശേഖര്‍ ആസാദിന്റെ കത്ത്

ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ മ​നോ​ഭാ​വ​ത്തെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ബു​പേ​ന്ദ മൈ​തേ പ​റ​ഞ്ഞു. അതേസമയം, ചോ​ദ്യ​പേ​പ്പ​ര്‍ ത​യ്യാ​റാ​ക്കി​യ​തി​ല്‍ പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു ബി​ജെ​പി നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button