ന്യൂ ഡൽഹി : അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനായി ഒരുക്കുന്ന അത്താഴ വിരുന്നിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പാര്‍ട്ടി നേതാവ് കൂടിയായ സോണിയാ ഗാന്ധിയെ വിരുന്നിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനിൽ തയ്യാറാക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാൻ ആകില്ലെന്നു കോൺഗ്രസ് പറയുന്നത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും രാജ്യ സഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ക്ഷണം നിരസിച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിരുന്നിനെത്തില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും അറിയിച്ചത്. അതേസമയം ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച സന്ദര്‍ശന പരിപാടിയിൽ ഇല്ലെന്നാണ് റിപ്പോർട്ട്.
Post Your Comments