Latest NewsIndiaNews

പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 ല്‍ ഉയര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം; പുകയില ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍

ഡല്‍ഹി: പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനായി നിയമഭേദഗതിക്കും സര്‍ക്കാര്‍ തയ്യാറാകുന്നതായാണ് സൂചന.

നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. കൗമാരക്കാര്‍ വ്യാപകമായി പുകവലി അടക്കമുള്ളവയ്ക്ക് അടിമയാകുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇങ്ങനെ ഒരു താരുമാനത്തിലെത്തിയത്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 21 വയസ്സിന് താഴെയുള്ളവരെ പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ അയക്കുന്നവര്‍ക്കും കര്‍ശന ശിക്ഷ നല്‍കാനാണ് തീരുമാനം.

സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയാന്‍ ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്താനും പുകയില നിയന്ത്രണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button