ദുബായ് : ശമ്പള വര്‍ദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് ആണ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്‍ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി അറിയിച്ചു. ജീവനക്കാര്‍ക്ക് 150 ദിര്‍ഹം മുതല്‍ പരമാവധി 3000 ദിര്‍ഹം വരെ ശമ്പളം കൂടുമെന്ന് അബ്‍ദുല്ല ബിന്‍ സായിദ് ഫലാസി അറിയിച്ചു.
2018ലെ ദുബായ് മാനവ വിഭവശേഷി മാനേജ്‍മെന്റ് നിയമം -8 പ്രകാരം ദുബായ് സര്‍ക്കാരിനു കീഴിലുള്ള വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ വേതന പദ്ധതി ബാധകമാവുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പരിഷ്കരിച്ച ശമ്പള പദ്ധതി പ്രകാരമുള്ള വേതനം ഇപ്പോള്‍ നിജപ്പെടുത്തിയതോടെ 47,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ ശമ്പള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
Also read : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്
താല്‍കാലികാടിസ്ഥാനത്തിലോ പ്രത്യേക കരാറുകളിന്മേലോ പാര്‍ട്ട് ടൈം അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും,തങ്ങളുടെ ഗ്രേഡുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ശമ്പളം ഇപ്പോള്‍തന്നെ വാങ്ങുന്നവരെയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസം മുതല്‍ പരിഷ്കരിച്ച ശമ്പളം ലഭ്യമാവും. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ പുതിയ വേതന പദ്ധതിക്ക് പ്രാബല്യം നല്‍കിയിട്ടുണ്ട്.
Post Your Comments