കൊട്ടാരക്കര: ആളൊഴിഞ്ഞ വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. കിഴക്കേത്തെരുവ് പറങ്കാംവിള ബാബുവിന്റെ വീട്ടില്‍ നിന്നും 40 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 3 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കല്ലിയൂര്‍ കേളേശ്വരം വട്ടവിള വീട്ടില്‍ രാജേഷ് (35) ആണ് പിടിയിലായത്. ഇയാള്‍ നിലവില്‍ തിരുവനന്തപുരം തെന്നൂര്‍ അരയക്കുന്ന് മുറിയില്‍ തോട്ടരികത്ത് വീട്ടില്‍ വാടകക്ക് താമസിക്കുകയാണ്.
Also Read:കോവിഡ് വാക്സിനേഷന്: വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വീണാ ജോര്‍ജ്
വീട്ടുകാര്‍ ചികിത്സക്കായി എറണാകുളത്ത് പോയ സമയം നോക്കി പ്രതി വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. മോഷണ വിവരം അറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കൊട്ടാരക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതലുകള്‍ പ്രതിയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് രൂഷമായ സാമ്പത്തിക പ്രതിസന്ധി മൂലം അക്രമങ്ങളും പിടിച്ചുപറികളും വർധിച്ചതായാണ് പഠനങ്ങൾ പറയുന്നത്. തൊഴിൽ നഷ്ടപ്പെട്ടവരും, സാധാരണക്കാരുമെല്ലാം ജീവിക്കാനുള്ള നെട്ടോട്ടങ്ങൾക്കിടയിൽ മനുഷ്യത്വം പോലും മറക്കുന്നുവെന്നാണ് സമാനസംഭവങ്ങൾ സൂചിപ്പിക്കുന്നത്.
Post Your Comments