Latest NewsKeralaNews

മോദിക്ക് പന്ത് പാസ് ചെയ്യുന്ന ജോലിയാണ് പിണറായി വിജയൻ ചെയ്യുന്നതെന്ന് കെ. മുരളീധരൻ

കോഴിക്കോട്∙ മോദിക്ക് ഗോളടിക്കാൻ പിണറായി വിജയൻ പന്ത് നൽകുന്നുവെന്ന് കെ. മുരളീധരൻ എംപി. പൗരത്വനിയമത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗിന്റെ അനിശ്ചിതകാല ഷഹീൻബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഉള്ളിൽ ഗ്രൂപ്പിസത്തിനു കാരണം മുന്നാക്ക– പിന്നാക്ക സമുദായങ്ങൾ തമ്മിലുള്ള തർക്കമാണ്.  ബിജെപിയുടെ പൗരത്വ കണക്കെടുപ്പിൽ പട്ടികജാതി-വർഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗാന്ധിജിയെക്കുറിച്ചു പോലും നുണ പ്രചരിപ്പിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫ് പ്രമേയം തടയുകയായിരുന്നു എൽഡിഎഫ് എന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button