Latest NewsIndiaNews

യുവാവിന്റെ പാന്‍റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് തല നീട്ടി; നിലവിളികേട്ട് എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാർ

ഝാന്‍സി: യുവാവിന്റെ പാന്‍റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് തല നീട്ടിയപ്പോൾ അമ്പരന്ന് നാട്ടുകാർ. കിണറ്റില്‍ വീണ യുവാവിനെ മുകളിലേക്ക് എത്തിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ പാന്‍റിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് വന്നത്. അദ്ദേഹത്തിന്റെ നിലവിളി കേട്ട് കണ്ടു നിന്ന നാട്ടുകാര്‍ ഒരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോയി.

ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ചിര്‍ഗാവോന്‍ പൊലീസ് സ്റ്റേഷന് കീഴില്‍ വരുന്ന ഭൈരവ് ദേറ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുകേഷ് കുശ്വാഹ എന്ന യുവാവാണ് കിണറ്റില്‍ വീണത്. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് യുവാവിനെ പുറത്തെടുത്തപ്പോഴാണ് പാന്‍റിനുള്ളില്‍ നിന്നും ഒരു മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് വന്നത്.

മുകേഷ് കൃഷിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് രാത്രിയില്‍ കിണറ്റില്‍ വീണത്. നിറയെ പാമ്പുകളുള്ള കിണറായിരുന്നു അത്. മുകേഷിനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. കിണറ്റില്‍ പാമ്പുകൾക്ക് നടുവില്‍ കിടക്കുന്ന മുകേഷിനെ കണ്ട് നാട്ടുകാരും ഞെട്ടിപ്പോയി.

ALSO READ: ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം; യുവതിയെ വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത് ഒന്നര വർഷം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അതേസമയം, പാമ്പ് അയാള്‍ക്ക് ദോഷമൊന്നും വരുത്തിയില്ല എന്നതാണ് വലിയ കാര്യം. ഏതായാലും പെട്ടെന്നുണ്ടായ ഈ സംഭവത്തിന്‍റെ ഞെട്ടലില്‍ നിന്ന് മുകേഷ് ഇതുവരെയും കര കയറിയിട്ടില്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button