പുന്നയൂര്‍ക്കുളം: അണ്ടത്തോട് ചെറായിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് യൂസഫ് നേരത്തെ മനുഷ്യാവകാശ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളെന്ന് റിപ്പോർട്ട്. ആക്രമണത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കവെ എരമംഗലത്തുവച്ചാണ് യൂസഫിനെ പിടികൂടിയത്.ഇയാള്‍ നിലവിൽ എരമംഗലത്ത് മരകച്ചവട സ്‌ഥാപനത്തിലെ ജീവനക്കാരനാണ്. ആറുമാസമായി യൂസഫുംസുലൈഖയും വഴക്കിട്ട് പിരിഞ്ഞു കഴിയുകയായിരുന്നു.
ഉമ്മ കദീജയ്‌ക്കൊപ്പമായിരുന്നു ഇയാളുടെ ഭാര്യ സുലൈഖയുടെ താമസം. ഇന്നലെ രാവിലെ 7.30നാണു ആക്രമണമുണ്ടായത്. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണു യൂസഫ് ആക്രമണം നടത്തിയത്. കദീജ മുറ്റമടിക്കാനായി പുറത്തിറങ്ങിയ സമയത്താണു യൂസഫ് വീടിനുള്ളില്‍ കടന്നത്. ശബ്‌ദം കേട്ട് ഓടിയെത്തിയ കദീജ കുത്തേറ്റ നിലയില്‍ മകളെ കാണുകയായിരുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കവെ എരമംഗലത്തുവച്ചാണ് യൂസഫിനെ പിടികൂടിയത്.
യൂസഫ് വീട്ടിലെത്തി സുലൈഖയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നു മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മക്കള്‍: മന്‍സൂര്‍, മുന്‍ഷാദ്, മുന്നത്ത്. മരുമക്കള്‍: നൗഫല്‍, റുബീന, കദീജ. കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, സി.ഐ. കെ.ജി. സുരേഷ്, വടക്കേക്കാട് എസ്.ഐ. പ്രദീപ്‌കുമാര്‍, എന്നിവര്‍ സംഭവസ്‌ഥലത്തെത്തി.
Post Your Comments